Thursday, February 23, 2012

കളിപ്പാട്ടം

ന്നലെ ഞാനായിരുന്നു
വിധിയുടെ കളിപ്പാട്ടം.
ഇന്നും ഞാന്‍ തന്നെയാണ് 
വിധിയുടെ കളിപ്പാട്ടം.
നാളെയും ഞാന്‍ തന്നെയായിരിക്കും 
നിന്‍റെ കളിപ്പാട്ടമെന്ന് 
നിനച്ചിരുന്നപ്പോഴാണ് 
ദൈവം തനിക്കുവേണ്ടി സൃഷ്ടിച്ച 
ഏറ്റവും നല്ല കളിപ്പാട്ടം 
ഞാനല്ലെന്നു നീ വിധിച്ചത്.
നീയെന്നെ വലിച്ചെറിഞ്ഞപ്പോള്‍
എന്റെ ദൈവം ഉയിര്‍ത്തെഴുന്നേറ്റു
ഞാന്‍ നിന്‍റെ വിധിയെ തിരുത്തിയപ്പോള്‍
നീ എനിക്ക് കളിപ്പാട്ടം.



Monday, December 6, 2010

ഇഷ്ടം

മഴവില്ലിന്‍റെ
ഏഴു നിറങ്ങളേക്കാള്‍
എനിക്കിഷ്ടം
എരിഞ്ഞടങ്ങുന്ന
സൂര്യന്‍റെ നിറമാണ്.
അതില്‍
അഗ്നിയുടെ ശമനവും
ഒരു പകലിന്‍റെ വികാരവും
നിറഞ്ഞു നില്‍ക്കുന്നുണ്ട്.